
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ഊഞ്ഞാലാടും മാമ്പൂവേ,
പൊൻവെയിൽ കണ്ടിട്ടാണോ ചുണ്ടിൽ
പുഞ്ചിരി വന്നൂ മാമ്പൂവേ?
പൂമ്പൊടിപൂശിപ്പലപല പാട്ടും
പാടിവരുന്നൊരു തേനീച്ച,
പാട്ടിന്നീണം കേട്ടെൻ ചുണ്ടിൽ
പുഞ്ചിരിവന്നൂ തേനീച്ചേ!
- ബിമൽകുമാർ രാമങ്കരി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം