
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
എഡ്വിൻ ആൾഡ്രിൻ കോളിൻസും
ഒരു ചെറുപേടകമതിലേറി മാനത്തേക്ക് പുറപ്പെട്ടു
മേഘക്കുന്നുകൾ കീറിമുറിച്ചാപ്പേടക മങ്ങനെ പാഞ്ഞല്ലോ
ചെറു ചെറു നക്ഷത്രക്കൂട്ടം
സ്വാഗതമരുളീ മാനത്ത്
അവരുടെ നടുവിൽ വാണീടും
അരചൻ ചന്ദ്രന്നരികെത്താൻ
കോളിൻസ്സോട്ടും പേടകമമ്പോ കുതിച്ചു മുന്നേറി
അമ്പിളിയവരെ മാടിവിളിച്ചു
വേഗം വന്നോളൂ .
എന്നുടെ മടിയിൽ വന്നെത്തി
വെന്നിക്കൊടിയതു സ്ഥാപിക്കൂ
അവരുടെ പേടകമവിടെത്തി ഇരുവരും അവിടെക്കാൽകുത്തി
മനുഷ്യ സ്പർശനമേറ്റോരമ്പിളി പുളകത്താൽമൂടി
മനുഷ്യനിതു ചെറു കാൽവെയ്പ്പ്
മാലോകർക്കോ പൊടിപൂരം
നീൽ ആംസ്ട്രോങ്ങേ
നിന്നുടെ നാമം മറക്കുകില്ലാരും .
ആദ്യമായിട്ടമ്പിളിമാമനെ
തൊട്ടൊരു വീരനിവൻ
പ്രപഞ്ചമതിലിച്ചന്ദ്രനതുള്ളൊരു
കാലം വരെ നിന്റെ
യശസ്സുമായില്ലെന്നോർത്തീടുക പുണ്യം ചെയ്തവനേ
✍
ഹരീഷ് ആർ നമ്പൂതിരിപ്പാട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം