
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
അമ്പിളിയെന്നൊരു അമ്മാവൻ
പുഞ്ചിരി തൂകും അമ്മാവൻ
വെട്ടം തരുന്നോരമ്മാവൻ
പപ്പടം പോലെയും
തേങ്ങാപ്പൂൾ പോലെയും
മാറിമറിയുന്നൊരമ്മാവൻ
താരക കുഞ്ഞുങ്ങളോടൊത്തു വാഴുന്ന
വാനിൽ വസിക്കുന്ന അമ്മാവൻ
നമ്മുടെ ചങ്ങാതി അമ്മാവൻ
ചന്ദ്രനെന്ന അമ്മാവൻ
ഹായ് ചന്ദ്രനെ അമ്മാവൻ
- ഷേർലി ജെ (സി.എം.എസ് എൽ പി സ്കൂൾ പൊൻകുന്നം, കോട്ടയം)

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം