
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പടർവള്ളീൽ പലതുണ്ട്.
തറക്കാത്ത മുള്ളുണ്ട്.
പുതച്ചങ്ങു കിടപ്പുണ്ട്.
കൊതിച്ചെത്തികഴിക്കേണ്ട
കയ്പ്പാണ് മറക്കേണ്ട!
പറിച്ചിട്ടു നുറുക്കീട്ട്
കറിവച്ചാൽ രുചിയുണ്ട്.
-മധു ആലപ്പടമ്പ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം