
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തരിവള കരിവള പൊന്നുവള
തവളപ്പെണ്ണിനു പൊന്നു തള
അത്തള പിത്തള തവളാച്ചി!
കോലാരാണനു മണവാട്ടി
തളയും വളയും അവളാട്ടി
കോലാരാണൻ തല നീട്ടി
തവളപ്പെണ്ണിനു ഗതിമുട്ടി!
-പാപ്പച്ചൻ കടമക്കുടി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം