
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
തൊട്ടാവാടീ സുന്ദരി നീ!
ചുവന്ന പൂവും ചൂടിയിരിക്കും
നിന്നെകാണുവാനെന്തുരസം !
മുറ്റത്തോടും ആട്ടിൻകുട്ടീ
തൊട്ടാവാടി കടിക്കല്ലേ !
മുള്ളുതറച്ചാൽ ചുണ്ടും നാവും
മുറിയും നോവും ഓർമിച്ചോ !
- രമേശ് ചന്ദ്രവർമ്മ.ആർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം