
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മേനി കറുത്തതെന്താണ്?
നീയിടും മുട്ട കറുപ്പാണോ, നിന്റെ
കുഞ്ഞുങ്ങളെല്ലാം കറുപ്പാണോ?
ഈ നിറം മാറിയെടുക്കേണ്ടേ, നല്ല
കൊക്കിനെപ്പോലെ വെളുക്കേണ്ടേ?
കൊക്കിനെപ്പോലെ വെളുത്തെന്നാൽ പിന്നെ
കൊക്കുകൾ നാണിച്ചൊളിക്കില്ലേ?
കാക്കക്കറുമ്പീ പെണ്ണാളേ നിന്റെ
മേനി കറുത്തതെന്താണ്?
-മനോഹരൻ ചാത്തമ്പള്ളി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം