
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
എയ്‌റോഡ്രോമിലിറങ്ങീട്ട്
ഫോറിൻകാറിൽ വന്നെത്തീ
ഗൾഫിൽനിന്നും കൊച്ചങ്കിൾ!
തലയിൽ നല്ലൊരു ക്യാപ്പുണ്ട്
കൈയിൽ വാക്കിങ് സ്റ്റിക്കുണ്ട്
ഫേസിൽ കൂളിംഗ് ഗ്ലാസുണ്ട്
തെല്ലൊരു ഫോറിൻ ഗമയുണ്ട് !
കോട്ടും സൂട്ടും സൂട്ട്കേസും
ബ്യുട്ടിയെഴുന്ന മണിപ്പേഴ്‌സും
ബട്ടർ കളർ ചപ്പൽസും
കാണാനെന്തൊരു സ്റൈലയ്യാ!
ഫോറിൻ ചെയിനും ഫ്രോക്കുകളും
ഡോളും ബോളും നെക്‌ലസ്സും
വേണ്ടവർ വേഗം വന്നോളൂ
ഫ്രീയായ് നൽകും കൊച്ചങ്കിൾ !
- സിപ്പി പള്ളിപ്പുറം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം