
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ആളുകൾക്കിഷ്ടമീ മാമൻ
അപ്പുറം പോയാൽ അവിടുണ്ട്
ഇപ്പുറം ചെന്നാൽ ഇവിടുണ്ട്
സ്വർണ്ണ നിറമുള്ള മാമൻ
വട്ടത്തിലുള്ളൊരു മാമൻ
കുറ്റിക്കറുമ്പനാണീ മാമൻ
തല്ലാത്ത പിച്ചാത്ത നല്ല മാമൻ
ഇന്നൊരു ദിവസം വട്ടത്തിൽ
പിന്നൊരു ദിവസം തേങ്ങാപ്പൂൾ !
കാണുന്നു മാനത്ത് മാമൻ
നമ്മുടെ അമ്പിളിമാമൻ !
- അമൽരാജ്.എം.സി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം