
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പാഞ്ഞങ്ങെത്തി ചുണ്ടെലികൾ
പാതിരനേരം പത്തായത്തിൽ
ഓടിപ്പാഞ്ഞൂ ചുണ്ടെലികൾ
പത്തായത്തിൽ തട്ടീം മുട്ടീം
കടിപിടി കൂടി ചുണ്ടെലികൾ
കണ്ടൻപൂച്ചയെ കണ്ടതുമുടനെ
ഓടിപ്പാഞ്ഞൂ ചുണ്ടെലികൾ
-രാമചന്ദ്രൻ പുറ്റുമാനൂർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം