
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നിലത്തുറങ്ങാനാവാതെ
കുറുക്കനിങ്ങനെ ചിന്തിച്ചു, 'ഒരു
കട്ടിൽ പണിതാൽ നന്നല്ലോ!'
കൊച്ചുകുരങ്ങനെയൊപ്പം കൂട്ടി
കുറ്റിക്കാട്ടിൽ ചെന്നുടനെ
കിട്ടിയ കമ്പുകൾ കൂട്ടിക്കെട്ടി
കട്ടിൽ പണിതു കുറുക്കച്ചൻ
കട്ടിലിലേറി ചുരുണ്ടുകൂടി
ഒട്ടു മയങ്ങിയ നേരത്ത്
കുട്ടിക്കൊമ്പൻ കാണാനെത്തി,
തട്ടി വിളിച്ചു പാവത്തെ!
ഞെട്ടിയുണർന്ന കുറുക്കച്ചന്റെ
തൊട്ടരികത്താ കൊമ്പനിരിക്കേ
പെട്ടെന്നയ്യോ "കിർ കിർ' കേട്ടു,
കട്ടിലൊടിഞ്ഞു, "ചടുപുടുതോം!'
അസുരമംഗലം വിജയകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം