
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കടയിലൊരിക്കൽ
സട വെട്ടാൻ
സിംഹം വന്നു,
ചീർപ്പുമെടുത്താ
കുട്ടപ്പൻ
നിന്നു വിറച്ചു.
സട വെട്ടി സുന്ദരനായി
സിംഹത്താൻ
തിരികെപ്പോയി.
ഓർമ്മ വരും
നേരത്തെല്ലാം
കുട്ടപ്പന്
ബോധം പോയി!
- സിന്ധു എൻ. പി.
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം