
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
വമ്പൻകൊമ്പൻ കോവിന്ദൻ
തക്കിടതരികിട താളം കൊട്ടി
നടന്നുവരുന്നു മേളക്കാർ
പെപ്പരപെരപെര പീപ്പിയുമായി
വന്നേ വന്നേ കുഴലുവിളിക്കാർ
മുന്നിൽ കുത്തുവിളക്കും കൊണ്ട്
നടന്നുവരുന്നു കൃഷ്ണമ്മാവൻ
കണ്ടോ കണ്ടോ നമ്മുടെ കാവിൽ
ഉത്സവമേളം ബഹുഘോഷം!
-പാർവ്വതി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം