
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കുറുക്കന്റെ കറക്കം,
ചെറുക്കന്റെ വീട്ടിലെ
കറുമ്പത്തിക്കോഴിയെ
കറക്കിയെടുത്തിട്ട്
വറുത്തെടുത്തകത്താക്കാൻ
കുറുക്കന്റെ കറക്കം!
കറക്കത്തിൽ തിടുക്കത്തിൽ
ഇറക്കത്തിൽ വിറകിന്മേൽ
മുറുക്കെ കാൽവിരൽ തട്ടി
ഉറക്കെക്കരഞ്ഞുകൊണ്ടു
കുറുക്കന്റെ മടക്കം!
- റെജി മലയാലപ്പുഴ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം