ഹായ്...കസാട്ട

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

കടലൊരു കപ്പാണതിൽ വെൺമേഘം
കവിയുന്നതു കണ്ടില്ലേ?
വേണോ, മിൽക്ക് ഷേക്കാണതു വേഗം
സ്‌പൂണിലെടുക്കാമല്ലേ?

ആർക്കും കണ്ടാൽ കൊതി തോന്നീടും
അമ്പിളിമാമൻ ദോശ !
ദൂരത്തുളെളാരു താരകളെല്ലാം
നാരങ്ങാമിട്ടായി !

ചെല്ലാമങ്ങോട്ടെന്നോടൊപ്പം
എല്ലാരും വന്നാട്ടേ,
അഴകിൽ മാനത്തകലെക്കാണും
മഴവില്ലാണു കസാട്ട

- ബിമൽ കുമാർ രാമങ്കരി


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !