
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
മണ്ട പെരുത്തൊരു മല്ലൻപോത്ത്,
കണ്ടംപൂട്ടി മടുത്തൊരു പോത്ത്
മണ്ടിച്ചെന്നു കയത്തിൽച്ചാടി,
കണ്ടച്ചാരതു കണ്ടു കയർത്തു.
കണ്ടൻപോത്തോ നീന്തിരസിച്ചു.
- കെ.കെ. പല്ലശ്ശന
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം