
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കറുത്ത കുറുമ്പൻ കിട്ടനെലി
അപ്പോൾ വഴിയിൽ കണ്ടല്ലോ
മഞ്ഞനിറത്തിൽ മൈസൂർ പാക്ക്
ഹയ്യട ഹയ്യാ കൊതിമൂത്തു
ഓടിയെടുക്കാൻ ചെന്നല്ലോ
അപ്പോൾ ചിന്തിച്ചയ്യയ്യോ
മഞ്ഞനിറത്തിൽ കെണിയാണേ
കെണിയിൽ തട്ടി വീഴാതെ
തഞ്ചത്തിലെടുത്തു ആ മധുരം
എന്നിട്ടയാ തിന്നു രസിച്ച്
മാളത്തിലൊളിച്ചു കിട്ടനെലി
-ശാന്തി കെ.എസ്.
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം