
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂക്കൾക്കിടയിൽ പാറണ്ടേ
പുലർവെയിൽ കൊണ്ടുരസിക്കേണ്ടേ
വർണ്ണ ചിറകുകൾ വീശിവിടർത്തി
പൂവിൽ മയങ്ങാൻ പോരുന്നോ
തെച്ചിപ്പൂവിൽ തൊട്ടുതലോടി
പിച്ചിപ്പൂവിലൊരുഞ്ഞാലാടാം
-എ.എൽ.കീർത്തന
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം