
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പാടും കുയിലേ
നാട് എവിടാ
വീട് എവിടാ
കണ്ണില്ലാതൊരു കാടാണോ
മണ്ണില്ലാതൊരു നാടാണോ
പാതാളം ചെല്ലും മാളമോ
മാനം മുട്ടും മരമാണോ
വാടും പുവേ
വിരിയും മയിലേ
നാട് എവിടാ
വീട് എവിടാ
വേടന്മാരുടെ കാടാണോ
കാടന്മാര്ടെ നാടാണോ
പച്ച പുല്‍ പരവതനിയോ
ഇടതിങ്ങും ചെറുചെടികളോ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം