
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കുഞ്ഞിളം പൈതലേ ചൊല്ലിടാമോ
അണ്ണാറക്കണ്ണനും ചങ്ങാതിക്കൂട്ടവും
ഈ വഴി വന്നു മടക്കമായോ?
കുട്ട നിറച്ചവർ തേൻ രുചിയൂറുന്ന
പഞ്ചാരമാങ്ങകൾ കൊണ്ടുപോയോ?
കാക്കച്ചിക്കേകണം എന്നു പറഞ്ഞൊരു
ചക്കരമാങ്ങ നിനക്കു തന്നോ?
-സന്ധ്യ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം