
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
മിന്നുന്ന താരകൾ കൂട്ടിനുണ്ടേ,
രാത്രിയിൽ മാമൻ ചിരിക്കുന്നുണ്ട്,
കാർമേഘക്കാട്ടിലൊളിക്കുന്നുണ്ട്,
രാവേറെ ചെല്ലുമ്പോൾ മാഞ്ഞുപോയേ
രാത്രിയിൽ ഭൂതം പിടിച്ചതാണോ,
വാനിൽ പറക്കുന്ന കാറിലൊന്നിൽ
കേറിയെങ്ങോട്ടോ മറഞ്ഞതാണോ?
- തുളസി തൃപ്പേക്കുളത്ത്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം