
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ചക്കര കൊണ്ടൊരു കോട്ട കെട്ടി
തക്കലക്കാട്ടിലെ ചോണനും കൂട്ടരും
തക്കത്തിനങ്ങെത്തി തമ്പടിച്ചു.
കോട്ടപ്പടിക്കലെ കാവൽ ഭടന്മാർ
കോട്ടുവായിട്ടങ്ങുറങ്ങിയപ്പോൾ
പാത്തും പതുങ്ങിയും ചോണനുറുമ്പുകൾ
കോട്ട പിടിക്കാനകത്തു കേറി!
വേട്ടയ്ക്കു പോയിട്ടു കട്ടുറുമ്പച്ചൻ
വേഗം തിരിച്ചെത്തി, നോക്കിയപ്പോൾ
ചക്കരക്കോട്ടയിരുന്നിടത്തയ്യയ്യോ,
ചക്കരപ്പൊടി പോലും ബാക്കിയില്ല..
-അസുരമംഗലം വിജയകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം