
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കുട്ടൻ പറത്തുന്ന നല്ലപട്ടം
കൂട്ടുകാർ കണ്ടു കൊതിച്ചപട്ടം
കാട്ടിലെ മേട്ടിൽ കളിച്ചപട്ടം
കുട്ടൻ പട്ടം പറത്തിയപ്പോൾ
പെട്ടെന്നു കൈവിട്ടുപോയപട്ടം
കുട്ടനും കൂട്ടരും പിന്നാലെയോടീട്ടും
കുട്ടൻ കാണാതൊളിച്ചപട്ടം
ഒട്ടുനേരം അവർ തേടീനടന്നിട്ടും
കിട്ടാതെപോയൊരു കൊച്ചുപട്ടം!
- ജയനാരായണൻ തൃക്കാക്കര
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം