
കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നാഗസാക്കിയിലും ഉണ്ടായതാം
അണുബോംബു സ്ഫോടനത്തിലൂടെ
ഒത്തിരി ജീവിതം മൺമറഞ്ഞു
ഒത്തിരി ജീവിതം മൺമറഞ്ഞു
ലിറ്റിൽ ബോയ് ഫാറ്റ് മാൻ എന്നീ പേരിൽ
അറിയപ്പെടുന്നതാം ബോംബുകളെ
യുദ്ധക്കെടുതീയിൽ പോയ് മറഞ്ഞ
ജപ്പാൻ ജനതയെ നാം സ്മരിച്ചിടാം
ഇന്ന് ജപ്പാൻ ജനതയെ സ്മരിച്ചിടാം
സഡാക്കോ സസാക്കി എന്ന ചെറു
ബാലികയെ നാം ഓർത്തിടേണം
അവൾ തൻ ഓർമ്മയ്ക്കായി നിർമ്മിച്ചതാം
വെള്ളരിക്കൊറ്റിയെ ഓർത്തിടേണം
നാം വെള്ളരിക്കൊറ്റിയെ ഓർത്തിടേണം
യുദ്ധം നമുക്കിനി വേണ്ടേ വേണ്ടാ
ലിറ്റിൽ ബോയ് ഫാറ്റ് മാനും വേണ്ട വേണ്ടാ
പകരം നമുക്കീ സമാധാന
സന്ദേശ വാഹകരായി തീർന്നിടാമേ
ഇന്ന് സന്ദേശ വാഹകരായി തീർന്നിടാമേ
ഷേർലി ജെ
(സി.എം.എസ് എൽ പി സ്കൂൾ പൊൻകുന്നം, കോട്ടയം)

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം