
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കുച്ച് കുച്ച് കുച്ച് കുച്ച് തീവണ്ടി
കുതിച്ചുപായും പാളത്തിൽ
കണ്ടോ കണ്ടോ മോട്ടോർ വണ്ടി
കുടുകുടു കുടു കുടു താളത്തിൽ
കുതിച്ചു പായും റോഡിൽക്കൂടി
കണ്ടോ കണ്ടോ ബോട്ടുവണ്ടി
തുടുതുടുതുടുതുടു മേളത്തിൽ
കുതിച്ചുപായും വെള്ളത്തിൽ
കണ്ടോ കണ്ടോ വിമാനം വണ്ടി
ശുശുശുശു രാഗത്തിൽ
കുതിച്ചുനീങ്ങും ആകാശത്ത്
കണ്ടോ കണ്ടോ സൈക്കിൾ വണ്ടി
കിണികിണി കിണികിണി മേളത്തിൽ
ചറപറപായും മുറ്റത്ത്..!
-ആരതി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം