
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തലയിൽ വെച്ചത് കരിമൂർഖാ ?
കണ്ണിന് പോളകൾ ഇല്ലാഞ്ഞിട്ടോ
കണ്ണു തുറിച്ചത് കരിമൂർഖാ ?
കാറ്റു നിറച്ചൊരു തലയും കൊണ്ട്
ആടുവതെന്തേ കരിമൂർഖാ ?
നേർവഴി പോകാൻ അറിയാഞ്ഞിട്ടോ
വളഞ്ഞുപോണത് കരിമൂർഖാ ?
- വത്സൻ കല്ലായി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം