പരവതാനി

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

മേലേ നീലപ്പരവതാനി
ചേലേറുന്നൊരു പരവതാനി
നൂലോണ്ട് തുന്നാത്ത പരവതാനി
കോലിട്ട് കീറാൻ പറ്റില്ല!
കണ്ടാലെന്തൊരു ചേലാണ്
പണ്ടേയുള്ളൊരീ പരവതാനി
നീണ്ടുപരന്നു കിടക്കുന്നു
അന്നും ഇന്നും ഒരുപോലെ !
എന്നാലിതേതു പരവതാനി?
-മണികണ്ഠൻ കോട്ടായി


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !