
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കണ്ണു മിഴിച്ചേ നിൽക്കുന്നു
ഉണ്ടക്കണ്ണു ചുവന്നു തുടുത്താൽ
വണ്ടികളുടനേ നിർത്തീടും
പച്ചക്കണ്ണാണെന്നാൽ വണ്ടികൾ
പായും നേരേ പതിവാണ്
വഴിനിയമങ്ങൾ തെറ്റിച്ചാൽ
പിഴ വരുമെന്നു മറക്കല്ലേ!
- മധു കുട്ടംപേരൂർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം