
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ജനുവരി ഫെബ്രുവരി
പലവഴിയുണ്ടതിൽ നല്ലതു തേടൂ
പാടീ മാർച്ചേപ്രിൽ!
മെല്ലെപ്പോയാൽ മുന്നേറില്ലാ
മേയ് ജൂൺ പറയുന്നു
ആരോടും പകവേണ്ടാ ജൂലൈ-
ഓഗസ്റ്റ് പാടുന്നൂ
സമയത്തിൻ വിലയറിയൂ ചൊല്ലീ
സെപ്റ്റംബറൊക്ടോബർ
നന്മനിറഞ്ഞവരാകാനോതീ
നവംബർ ഡിസംബർ!
-ബിമൽകുമാരി രാമങ്കരി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം