
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
അതിനായക്ഷരമെഴുതേണം
അറിവുണ്ടെങ്കിൽ ആരും നമ്മൾ-
ക്കാദരമേകുമതറിയേണം
നമ്മൾക്കെങ്ങനെ വളരാനാവും
നന്നായ് അക്ഷരമെഴുതാതെ
നമ്മൾക്കെങ്ങനെ ഉയരാനാവും
നല്ലതുപോലെ പഠിക്കാതെ?
അരികിലിരിക്കും പൈതൽ വിരലാൽ
അരിയിൽ ഹരിയെന്നെഴുതുമ്പോൾ
അതിലൂടല്ലോ അവരുടെ മുമ്പിൽ
അറിവിൻ വാതിൽ തുറക്കുന്നു
അറിവുവെളിച്ചം അതു നേടേണം
അതിനായക്ഷരമെഴുതേണം
അറിവാഹ്ലാദം അറിവാനന്ദം
അറിവാണെല്ലാമറിയേണം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം