
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഓണത്തുമ്പി പറന്നല്ലോ..
ഓണപ്പൂക്കൾ വിരിഞ്ഞല്ലോ
പൂവിളിയെങ്ങുമുയർന്നല്ലോ...
ഓണപ്പാട്ടുകൾ പാടീടാം
ഊഞ്ഞാലാടി രസിച്ചീടാം
ഓണക്കോടിയുടുത്തീടാം
ഓണസ്സദ്യയൊരുക്കീടാം
ഓണത്തപ്പനെ വരവേൽക്കാൻ
ഓണക്കാലമണഞ്ഞല്ലോ...
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം