
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നാടും വീടുമുണർന്നല്ലോ...
തലയിൽ നല്ലൊരു തൊപ്പിയണിഞ്ഞ്
ക്രിസ്മസ് പാപ്പൻ വരുമല്ലോ...
സമ്മാനങ്ങൾ തരുമല്ലോ...
ആഹാ നമ്മുടെ യപ്പൂപ്പൻ...
കേക്ക് മുറിയ്ക്കാം കുട്ടികളേ...
നക്ഷത്രങ്ങൾ തൂക്കീടാം..
ക്രിസ്മസ് മരവും പുൽക്കൂടും
അലങ്കരിക്കാം... വന്നീടൂ
ക്രിസ്മസ് ഗാനം പാടീടാം
ആഘോഷിക്കാം നാടെങ്ങും
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം