
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പേരുകൾ ചൊല്ലാം കേട്ടോളൂ...
മാമലനാടിൻ പൊന്നോളം
ആഘോഷങ്ങളിലൊന്നാമൻ
കേക്കുമുറിച്ചിട്ടാ ഘോഷിക്കും
ക്രിസ്മസ് മറ്റൊരു ആഘോഷം...
കൊന്നപ്പൂവിനെ കണി കാണാൻ
വിഷുവും നമ്മുടെ യാഘോഷം..
നിറദീപങ്ങൾ നന്മ തെളിയ്ക്കും
ദീപാവലിയുമൊരാഘോഷം...
മൈലാഞ്ചിയുടെ മൊഞ്ചിൽ വിരിയും
ഈദും നമ്മുടെയാഘോഷം...
ആഘോഷങ്ങൾ പലതുണ്ടേ...
പേരുകൾ നിങ്ങൾ പറഞ്ഞാട്ടേ.
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം