
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പുതുവർഷം വന്നതറിഞ്ഞില്ലേ
പൂവൻ കുലകളിൽ തേനുണ്ണാനായ്
പുത്തനുടുപ്പിട്ടു വന്നീടാമോ?
പുതുമകളൊത്തിരി കണ്ടിടാനും
പുത്തൻ കഥകൾ പറഞ്ഞിടാനും
പുലർകാലേ കൂട്ടായി ഞാനുമുണ്ടേ
പുതുവർഷക്കാലം പൊടിപൊടിക്കാം!
-പ്രശാന്ത് കണ്ണോം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം