
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
രാത്രിയിൽ ശബ്ദം കേൾപ്പിച്ചു
മിന്നാമിന്നികളൊത്തിരി വന്ന്
മിന്നി വെളിച്ചം തെളിയിച്ചു.
കാട്ടിൽ വസിക്കും ചങ്ങാതികളോ
കൂട്ടം കൂടി വരവായി
കുയിലൊരു പാട്ടു തുടങ്ങി, കൂടെ
മയിലുകൾ നൃത്തം വെച്ചല്ലോ
കുരവയുയർന്നതു കണ്ടില്ലേയതു
കടുവച്ചാരുടെ പണിയാണേ
കേളൻ കുറുനരി വേഗം വന്നാരു
കമ്പിത്തിരിയും കത്തിച്ചു
കരടികൾ തുള്ളിച്ചാടി നടന്ന്
കതിനാ വെടികൾ പൊട്ടിച്ചു
കാട്ടിൽ കൂട്ടരൊരുമിച്ചങ്ങനെ
പുതുവർഷത്തെ വരവേറ്റു!
ജോസ് പ്രസാദ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം