
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഓരോ മരവും വളരുന്നേ!
ഓരോ കാലടി നീക്കീട്ടല്ലോ
ഓടിനടക്കാനാകുന്നേ!
ഓരോ കല്ലു പടുത്തീട്ടല്ലോ
വീടുണ്ടാക്കാനാകുന്നേ!
ഓരോ വർഷവും നീങ്ങീട്ടല്ലോ
പ്രായം നമ്മൾക്കാകുന്നേ !
ഓരോ തുള്ളികൾ വീണിട്ടല്ലോ
പെരുമഴയായിപ്പെയ്യുന്നേ!
ഓരോ പൂവിലുമെത്തീട്ടല്ലോ
കൂട്ടിൽ തേനുനിറയ്‌ക്കുന്നേ !
-സുദർശൻ കൈനകരി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം