
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നക്ഷത്രങ്ങൾ മിന്നുന്നു
പൂക്കൾക്കരികെ ഇലകൾക്കരികെ
പൊന്നിൻവെട്ടം തൂകുന്നു
ആകാശത്തെ നക്ഷത്രങ്ങൾ
ഭൂമിയിലെങ്ങനെ വന്നമ്മേ?
ഉണ്ണിക്കുട്ടൻ ചോദ്യവുമായി
അമ്മയ്ക്കരികിൽ നിൽക്കുമ്പോൾ
അമ്മ പറഞ്ഞു താരകമല്ലത്
മിന്നാമിന്നിപ്പൊൻവെട്ടം
മിന്നാമിന്നികൾ മിന്നുമ്പോൾ
ചുറ്റും വെട്ടം വിതറുന്നു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം