
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
മേനി കൊഴുത്തൊരു കുഞ്ഞാട്,
പാൽനുരപോലെ വെളുത്താട്,
പഞ്ഞികണക്കു മിനുത്താട്,
തുള്ളിച്ചാടി നടന്നീടും,
വെള്ളത്തിരപോൽ വെള്ളാട്,
കിണികിണിയെന്നു കിലുങ്ങീടും,
കിങ്ങിണി കെട്ടിയ കുഞ്ഞാട്,
മേരിയൊടൊത്തു നടന്നീടും,
മേരിയൊടത്തവനുണ്ടീടും,
മേരിക്കരികെയുറങ്ങീടും,
മേരിയെണീറ്റാലെഴുന്നേൽക്കും.
ഒരുനാൾ പള്ളിക്കൂടത്തിൽ,
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി,
അവിടെച്ചിരിതൻ പൊടിപൂരം
വെറിയന്മാരാം ചിലപിള്ളേർ
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതിൽ
തള്ളിയടച്ചവർ തഴുതിട്ടൂ
പള്ളിക്കൂടം വിട്ടപ്പോൾ
പിള്ളേരിറങ്ങിനടന്നപ്പോൾ
മേരിവരുന്നതു കണ്ടപ്പോൾ
ഓടിയണഞ്ഞൂ കുഞ്ഞാട് !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം