
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ടെസ്റ്റ് ചെയ്യാൻ മറക്കല്ലേ....
കൊറോണ എന്ന വൈറസ് ഉണ്ടേ
ഭൂമിയിലാകെ പടർന്ന വൈറസ്
കേരളമാകെ പടർന്ന വൈറസ്
കോവിഡ് 19 മഹാവീരൻ
അയ്യോ അയ്യോ മാസ്‌കും ഗ്ലൗസും
ഉപയോഗിക്കാൻ മറക്കല്ലേ....
പേടിക്കണ്ട പേടിക്കണ്ട കോവിഡ് 19 മഹാമാരിയെ
വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ട
ആരോടുമായി സമ്പർക്കം വേണ്ട
ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ കേൾക്കൂ
കൊറോണയെ നമ്മുക്ക് തുരത്തീടാം....
ഗൗരി കൃഷ്ണ [കെ.വി.എൽ.പി.ജി സ്കൂൾ, പൊൻകുന്നം, കോട്ടയം]

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം