
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
പുതിയൊരു വിദ്യാലയമുണ്ടേ
രാവിലെയെന്നും കരടിക്കുട്ടികൾ
യൂണിഫോമിൽ വന്നെത്തും
ഏബീസിഡി ശീലിപ്പിക്കാൻ
മർക്കടനുണ്ണിസ്സാറുണ്ടേ
വൺ-ടൂ-ത്രീ-ഫോർ ചൊല്ലിപ്പിക്കാൻ
വരയൻ കടുവാ സാറുണ്ടേ
കായികവിദ്യ പഠിപ്പിക്കാനായ്
ആനക്കൊമ്പൻ സാറുണ്ടേ
പാട്ടുകൾ നന്നായ് പാടിപ്പിക്കാൻ
കുട്ടൻ കഴുതസ്സാറുണ്ടേ!
- സിപ്പി പള്ളിപ്പുറം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
kaattinullil karadissaarinu
puthiyoru vidyaalayamunde
ravileyennum karadikkuttikal
unifomil vannethum
eabeesidi sheelippikkan
markkadanunnissaarunde
one-two-three-four chollippikkan
varayan kaduvaa saarunde
kaayikavidya padippikkanaay
aanakkomban saarunde
paattukal nannaay padippikkan
kuttan kazhuthassaarunde!