അക്കക്കുട്ടികൾ

പഴയ ബാലമാസികകളിൽ നിന്നും മറ്റും ശേഖരിച്ചതും തനിയെ എഴുതിയതുമായ കുട്ടിപ്പാട്ടുകൾ ആണ് ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും പാട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി അറിയിക്കുക. നിങ്ങളുടെ പാട്ടുകൾ ഇവിടെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവ mashhari30@gmail.com വിലാസത്തിൽ അയച്ചുതരിക.
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഒന്നേ ഒന്നേ ഒത്തൊരുമിച്ച്
എണ്ണൽപ്പാട്ടുകൾ പാടീടാം
രണ്ടേ രണ്ടേ വരിയായ് നിന്ന്
ചെണ്ടയടിച്ചു രസിച്ചീടാം
മൂന്നേ മൂന്നേ മുറ്റം നിറയെ
പൂക്കളമിട്ടു കളിച്ചീടാം
നാലേ നാലേ നാലുമണിപ്പൂ
ചേലിൽ മുടിയിൽ ചൂടീടാം
അഞ്ചേ അഞ്ചേ മഞ്ചാടിക്കുരു
സഞ്ചി നിറച്ചു പെറുക്കീടാം
ആറേ ആറേ പറവ കണക്കേ
ഊഞ്ഞാൽ ചിറകിൽ പാറീടാം
ഏഴേ ഏഴേ പുഴവെള്ളത്തിൽ
മുങ്ങാംകുഴിയിട്ടൂളിയിടാം
എട്ടേ എട്ടേ കൈകൾ കൊട്ടി
വട്ടം നിന്ന് കളിച്ചീടാം
ഒൻപതേ ഒൻപതേ തുമ്പപ്പൂവിൽ
തുമ്പികളെപ്പോൽ തേൻ നുകരാം
പത്തേ പത്തേ മുറ്റം നിറയെ
മത്തപ്പൂക്കൾ വിരിച്ചീടാം


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
onne onne othorumichu
yennalppaattukal paateedaam
rande rande variyaay ninnu
chendayadichu rasicheedaam
moonne moonne muttam niraye
pookkalamittu kalicheedaam
naale naale naalumanippoo
chelil mudiyil choodidaam
anche anche manchaadikkuru
sanji nirachu perukkeedaam
aare aare parava kanakke
oonjaal chirakil paareedaam
ezhe ezhe puzhavellathil
mungaamkuzhiyittooliyidaam
ette ette kaikal kotti
vattam ninnu kalicheedaam
onpathe onpathe thumpapoovil
thumpikaleppol then nukaraam
pathe pathe muttam niraye
mathappookkal viricheedaam

Post a Comment

0 Comments