പ്രവേശനോത്സവഗാനം 2022

പഴയ ബാലമാസികകളിൽ നിന്നും മറ്റും ശേഖരിച്ചതും തനിയെ എഴുതിയതുമായ കുട്ടിപ്പാട്ടുകൾ ആണ് ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും പാട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി അറിയിക്കുക. നിങ്ങളുടെ പാട്ടുകൾ ഇവിടെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവ mashhari30@gmail.com വിലാസത്തിൽ അയച്ചുതരിക.
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് 
പ്രവേശനോത്സവം 2023
ജൂൺ - 1

പ്രവേശനോത്സവഗാനം
(വരികൾ )

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളെ
വരൂ വസന്ത കാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം.
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം 
(തക തക തക തക തക തക താലോലം മേട്ടിൽ
കളകള കള കള കള കിളികുലമിളകുന്നേ )

അറിവു പൂവുകൾ വിടർന്നൊരീ വസന്തവാടിയിൽ
ലഹരി വണ്ടുകൾ കടിച്ചിടാതെ കാവലാകണം
കരുതലും കരുത്തുമുള്ള പുതിയ തലമുറയ്ക്കു നാം പുതിയ പാഠമാകണം
മേലേ മല മേലേ മതിയോളം കളിയാടണം കുനുകുനെ ചിരി മൊഴി ചിതറണ് കൂടെ കൂടാൻ വാ
(തക തക തക )
പ്രകൃതി അമ്മ, നിറയെ നന്മ പുലരി വെൺമ പുലരുവാൻ
അറിയണം നമുക്കു നമ്മെ
സമയമായ് ഉണരുവാൻ
വിശാല ലോകമാകവെ
 പറന്നു കാണുവാൻ നമുക്ക്
ചിറക് പാഠപുസ്തകം
നാളേ വഴി നീളേ നിറ പൂവായ് ചിരി നിറയണം വരിവരി നിരയൊരു നിര മനമൊന്നായ് ചേരാൻ വാ
(തക തക തക )

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം.
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളേ ..
വരൂ വസന്തകാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa

Post a Comment

0 Comments