
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
അഞ്ചാമനോമനക്കുഞ്ചുവാണേ.
പഞ്ചാരവിറ്റു നടന്നു കുഞ്ചു..
പഞ്ചാരക്കുഞ്ചുവെന്ന പേരു വന്നു.
വഞ്ചിയിൽ പഞ്ചാരച്ചാക്കുവച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു.
പഞ്ചാര തിന്നു മടുത്തു കുഞ്ചു,
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു..
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ-
അഞ്ചാമനോമനക്കുഞ്ചുവാണേ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം