
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കോലൊന്നു വീണപ്പോൾ
ചെണ്ട കരഞ്ഞല്ലോ
ടണ്ടക ടണ്ടക ടണ്ടക
തബലതൻ തലയിൽ
വിരലൊന്നു തൊട്ടപ്പോൾ
തബല കരഞ്ഞല്ലോ
തകതിന തകതിന തകതിന
ചെണ്ടയും തബലയു-
മൊപ്പം കരഞ്ഞപ്പോൾ
പീപ്പി കരഞ്ഞല്ലോ
പെപ്പര പെപ്പര പെപ്പേ !
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം