കണ്ടോ കണ്ടോ പൂവാലി

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഞങ്ങൾക്കുണ്ടൊരു പൂവാലി
വെള്ള നിറത്തിൽ പൂവാലി!
തെക്കേലുണ്ടൊരു പൂവാലി
എള്ളു നിറത്തിൽ പൂവാലി!
വടക്കേലുണ്ടൊരു പൂവാലി
ചെമ്പു നിറത്തിൽ പൂവാലി!
കിഴക്കേലുണ്ടൊരു പൂവാലി
ചാരനിറത്തിൽ പൂവാലി!
പടിഞ്ഞാറേലും പൂവാലി
പുള്ളികളുള്ളൊരു പൂവാലി!
പൂവാലികളുടെ പാലെല്ലാം
കാണാമല്ലോ ഒരേ നിറം
ആ നിറമല്ലോ നല്ല നിറം
തുമ്പ ചിരിക്കും വെള്ളനിറം.


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !