
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കുളിരിൻ പൂമഴ പെയ്യുമ്പോൾ
ഇടിയും മിന്നലുമാർത്തു ചിരിക്കേ
ഉള്ളിൽ വിറയലുമായല്ലോ
കാറ്റിൻ ഭീകരഭാവം കണ്ട്
ആകെ ഞെട്ടിവിറച്ചല്ലോ
പുതച്ചുമൂടി കണ്ണുമടച്ചു
കിടന്നുറങ്ങാൻ കൊതിയായി
ഇരുണ്ട രാവിൽ നിശബ്ദനായി
മഴയുടെ തേങ്ങൽ കേൾക്കുമ്പോൾ
ഇലയ്ക്കു മീതെ പൊഴിഞ്ഞു വീഴും
മഴത്തുള്ളിതൻ സംഗീതം
മനസ്സിനകത്ത് ഒരു പുതുസ്വപ്‌നം
വരച്ചു ചേർക്കുന്നാകാശം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa