
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഇത്തിരിയുള്ളോരന്നം നീ
കൊത്തിയെടുത്തൂ നിൻ കൊക്കിൽ
ആരെ തേടി പാറുന്നു?
കൂട്ടിലുറങ്ങും കുഞ്ഞുങ്ങൾ
ഉണരും നേരത്തേകാനായ്
കൊക്കിൽ കരുതി അന്നം ഞാൻ
കൂടും നോക്കി പാറുന്നു
കൂട്ടിലുറങ്ങും കുഞ്ഞിന്റെ
നോവും വേവും അറിയാനായ്
ഉൾക്കണ്ണുള്ള നീയല്ലോ
ഭൂവിൽ ദൈവമവർക്കെന്നും!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം