
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
വന്നൂ വന്നൂ പുതുവർഷം
പുതുമകൾ പകരും പുലരിവരുന്നൂ
പാടുന്നല്ലോ പുതുവർഷം
പുതിയതു പലതു പഠിക്കേണം നാം
പുതുമകൾ പലതും തേടേണം
പുതിയ ദിനങ്ങൾ നൽകീടാം ഞാൻ
പാടുന്നല്ലോ പുതുവർഷം
പോയൊരുവർഷം തന്നിൽ വന്നൊരു
പിഴവുകൾ വീണ്ടും പറ്റാതെ
പുതിയതു ചെയ്യാൻ പുതുമകൾ നേടാൻ
പറയുന്നല്ലോ പുതുവർഷം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
onnichangane padaamallo
vannoo vannoo puthuvarsham
puthumakal pakarum pularivarunnoo
padunnallo puthuvarsham
puthiyathu palathu padikkenam naam
puthumakal palathum thedenam
puthiya dinangal nalkiidaam njaan
padunnallo puthuvarsham
poyoruvarsham thannil vannoru
pizhavukal veendum pattaathe
puthiyathu cheyyaan puthumakal nedaan
parayunnallo puthuvarsham