
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തേൻകിളി ചൊല്ലീ ഞാനെത്തി
കൂട്ടിലിരിക്കും കുഞ്ഞാ വാ
മാനത്തേക്കു പറക്കാൻ വാ
പേടിച്ചിനിയുമിരുന്നീടിൽ
കാലം പതിയെ കടന്നീടും
ആ മല ഈ മല കണ്ടീടാം
കാഴ്ച്ചകൾ കണ്ടുപറന്നീടാം
അതുകേട്ടങ്ങു മലഞ്ചെരുവിൽ
പുതുവർഷത്തിൽ പുതുസൂര്യൻ
വെയിലായ് വന്നു ചിരിച്ചല്ലോ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
puthuvarshathil pularkaale
thenkili chollee njanethi
koottilirikkum kunjaa vaa
maanathekku parakkan vaa
pedicchiniyumirunneetil
kaalam pathiye kadanneedum
au mala ee mala kandeedaam
kaazchakal kanduparanneedaam
athukettangu malancheruvil
puthuvarshathil puthusuryan
veyilaay vannu chiricchallo!