
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തലയാട്ടുന്നു പൂക്കൾ!
പാട്ടും പാടി രസിക്കും കാറ്റിന്
ചുണ്ടിൽ നല്ലൊരു ചിരിയുണ്ടേ!
ഊഞ്ഞാലാടി രസിക്കും കാറ്റിന്
ആടാൻ നല്ലൊരു പാട്ടുണ്ടേ!
ചുറ്റിയലഞ്ഞു നടക്കും കാറ്റിന്
ചുണ്ടിൽ നല്ലൊരു ചിരിയുണ്ടേ!
മഴയെച്ചെന്നു വിരുന്നു വിളിക്കാൻ
കാറ്റമ്മാവനു സന്തോഷം!
ചുറ്റിയലഞ്ഞു പറക്കും കാറ്റേ
ഉള്ളു തുറന്നു ചിരിച്ചോളൂ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa